Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Usage

അ​ണ​ക്കെ​ട്ടു​ക​ളി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നു; വൈ​ദ്യു​തി ഉ​പ​യോ​ഗം കു​റ​ഞ്ഞു

തി​​രു​​വ​​ന​​ന്ത​​പു​​രം: ശ​​ക്ത​​മാ​​യ മ​​ഴ​​യെ തു​​ട​​ർ​​ന്ന് സം​​സ്ഥാ​​ന​​ത്തെ ജ​​ല​​വൈ​​ദ്യു​​ത പ​​ദ്ധ​​തി​​ക​​ളു​​ടെ അ​​ണ​​ക്കെ​​ട്ടു​​ക​​ളി​​ൽ ജ​​ല​​നി​​ര​​പ്പ് അ​​തി​​വേ​​ഗം ഉ​​യ​​ർ​​ന്ന​​തോ​​ടെ വൈ​​ദ്യു​​തി പ്ര​​തി​​സ​​ന്ധി​​യി​​ൽ വ​​ല​​ഞ്ഞ സം​​സ്ഥാ​​ന​​ത്തി​​ന് ആ​​ശ്വാ​​സം.

മ​​ഴ ശ​​ക്ത​​മാ​​യ​​തി​​നു പി​​ന്നാ​​ലെ വൈ​​ദ്യു​​തി ഉ​​പ​​യോ​​ഗ​​ത്തി​​ലും ഗ​​ണ്യ​​മാ​​യ കു​​റ​​വു​​ണ്ടാ​​യി. ഓ​​ഗ​​സ്റ്റ് ആ​​ദ്യ ആ​​ഴ്ച​​യി​​ൽ ശ​​രാ​​ശ​​രി പ്ര​​തി​​ദി​​ന വൈ​​ദ്യു​​തി ആ​​വ​​ശ്യ​​ക​​ത 82.14 ദ​​ശ​​ല​​ക്ഷം യൂ​​ണി​​റ്റാ​​യി കു​​റ​​ഞ്ഞു. ഒ​​രാ​​ഴ്ച മു​​ൻ​​പ് വ​​രെ ഇ​​ത് ഏ​​ക​​ദേ​​ശം 90 ദ​​ശ​​ല​​ക്ഷം യൂ​​ണി​​റ്റാ​​യി​​രു​​ന്നു.

ഈ ​​മാ​​സ​​ത്തെ ആ​​ദ്യ​​ത്തെ അ​​ഞ്ച് ദി​​വ​​സ​​ങ്ങ​​ളി​​ൽ 282 ദ​​ശ​​ല​​ക്ഷം യൂ​​ണി​​റ്റ് വൈ​​ദ്യു​​തി ഉത്പാ​​ദി​​പ്പി​​ക്കാ​​നു​​ള്ള ജ​​ലം ല​​ഭി​​ക്കു​​മെ​​ന്നാ​​ണ് കെ​​എ​​സ്ഇ​​ബി ക​​ണ​​ക്കു​​കൂ​​ട്ടി​​യി​​രു​​ന്ന​​ത്. എ​​ന്നാ​​ൽ ഏ​​ക​​ദേ​​ശം 640 ദ​​ശ​​ല​​ക്ഷം യൂ​​ണി​​റ്റ് ഉ​​ത്പാ​​ദി​​പ്പി​​ക്കാ​​നാ​​വ​​ശ്യ​​മാ​​യ ജ​​ലം അ​​ണ​​ക്കെ​​ട്ടു​​ക​​ളി​​ലേ​​ക്ക് ഒ​​ഴു​​കി​​യെ​​ത്തി.

ഇ​​തോ​​ടെ കെ​​എ​​സ്ഇ​​ബി​​യു​​ടെ നി​​യ​​ന്ത്ര​​ണ​​ത്തി​​ലു​​ള്ള അ​​ണ​​ക്കെ​​ട്ടു​​ക​​ളു​​ടെ മൊ​​ത്തം സം​​ഭ​​ര​​ണ​​ശേ​​ഷി ഏ​​ക​​ദേ​​ശം 48 ശ​​ത​​മാ​​ന​​മാ​​യി ഉ​​യ​​ർ​​ന്നു. സം​​ഭ​​ര​​ണ​​ത്തി​​ലു​​ള്ള വെ​​ള്ള​​ത്തി​​ൽനി​​ന്ന് ഏ​​ക​​ദേ​​ശം 1,987.78 ദ​​ശ​​ല​​ക്ഷം യൂ​​ണി​​റ്റ് വൈ​​ദ്യു​​തി ഉത്പാ​​ദി​​പ്പി​​ക്കാ​​നാ​​കു​​മെ​​ന്നാ​​ണ് ക​​ണ​​ക്കുകൂ​​ട്ട​​ൽ.

ക​​ഴി​​ഞ്ഞ വ​​ർ​​ഷം ഇ​​തേസ​​മ​​യം 3,154 ദ​​ശ​​ല​​ക്ഷം യൂ​​ണി​​റ്റ് ഉ​​ത്പാ​​ദി​​പ്പി​​ക്കാ​​നു​​ള്ള വെ​​ള്ള​​മാ​​ണ് അ​​ണ​​ക്കെ​​ട്ടു​​ക​​ളി​​ൽ ഉ​​ണ്ടാ​​യി​​രു​​ന്ന​​ത്.

Kerala

വൈ​ദ്യു​തി ഉ​പ​യോ​ഗ​ത്തി​ൽ റി​ക്കാ​ർ​ഡ് വ​ർ​ധ​ന; 113.4 ദ​ശ​ല​ക്ഷം യൂ​ണി​റ്റ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വേ​​​ന​​​ൽ​​​ച്ചൂ​​​ട് കത്തിക്കാളുന്പോൾ സം​​​സ്ഥാ​​​ന​​​ത്തെ വൈ​​​ദ്യു​​​തി ഉ​​​പ​​​യോ​​​ഗ​​​വും റി​​​ക്കാ​​​ർ​​​ഡ് ഭേ​​​ദി​​​ക്കു​​​ന്നു. ക​​​ഴി​​​ഞ്ഞ ദി​​​വ​​​ത്തെ ഉ​​​പ​​​യോ​​​ഗം 113.4 ദ​​​ശ​​​ല​​​ക്ഷം യൂ​​​ണി​​​റ്റാ​​​ണെ​​​ന്നും ഇ​​​ത് ഏ​​​പ്രി​​​ൽ മാ​​​സ​​​ത്തെ ഏ​​​റ്റ​​​വും കൂ​​​ടി​​​യ ഉ​​​പ​​​യോ​​​ഗ​​​മാ​​​ണെ​​​ന്നും കെ​​​എ​​​സ്ഇ​​​ബി അ​​​ധി​​​കൃ​​​ത​​​ർ വ്യ​​​ക്ത​​​മാ​​​ക്കി.

പീ​​​ക്ക് സ​​​മ​​​യ​​​ത്തെ വൈ​​​ദ്യു​​​തി ആ​​​വ​​​ശ്യ​​​ക​​​ത​​​യി​​​ലും വ​​​ർ​​​ധ​​​ന​​യുണ്ടാ​​​യി. 5947 മെ​​​ഗാ​​​വാ​​​ട്ടാ​​​ണ് ക​​​ഴി​​​ഞ്ഞ ദി​​​വ​​​സ​​​ത്തെ പീ​​​ക്ക് സ​​​മ​​​യ​​​ത്തെ വൈ​​​ദ്യു​​​തി ആ​​​വ​​​ശ്യ​​​ക​​​ത.

അ​​​തേ​​​സ​​​മ​​​യം സം​​​സ്ഥാ​​​ന​​​ത്ത് വൈ​​​ദ്യു​​​തി ഉ​​​പ​​​യോ​​​ഗം ക്ര​​​മാ​​​തീ​​​ത​​​മാ​​​യി കു​​​തി​​​ച്ചു​​​യ​​​ർ​​​ന്ന പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ കെ​​​എ​​​സ്ഇ​​​ബി ഇ​​​ന്ന​​​ലെ ഉ​​​ന്ന​​​ത​​​ത​​​ല യോ​​​ഗം ചേ​​​ർ​​​ന്നു.

പ്ര​​​തി​​​സ​​​ന്ധി പ​​​രി​​​ഹ​​​രി​​​ക്കാ​​​ൻ പു​​​റ​​​ത്തു​​​നി​​​ന്ന് കൂ​​​ടു​​​ത​​​ൽ വൈ​​​ദ്യു​​​തി വാ​​​ങ്ങു​​​ന്ന​​​ത​​​ട​​​ക്ക​​​മു​​​ള്ള കാ​​​ര്യ​​​ങ്ങ​​​ൾ യോ​​​ഗം ച​​​ർ​​​ച്ച ചെ​​​യ്തു. പീ​​​ക്ക് സ​​​മ​​​യ​​​ത്തെ വൈ​​​ദ്യു​​​തി ആ​​​വ​​​ശ്യ​​​ക​​​ത 6000 മെ​​​ഗാ​​​വാ​​​ട്ടി​​​നും മു​​​ക​​​ളി​​​ലെ​​​ത്തി​​​യ​​​തോ​​​ടെ വെ​​​ദ്യു​​​തിവി​​​ത​​​ര​​​ണ സം​​​വി​​​ധാ​​​ന​​​ത്തി​​​ന് ത​​​ക​​​രാ​​​റു​​​ക​​​ൾ സം​​​ഭ​​​വി​​​ക്കാ​​​മെ​​​ന്ന് നേ​​​ര​​​ത്തേ വി​​​ല​​​യി​​​രു​​​ത്തി​​​യി​​​രു​​​ന്നു.

ക​​​ഴി​​​ഞ്ഞ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ വൈ​​​ദ്യു​​​തി ആ​​​വ​​​ശ്യ​​​ക​​​ത ഉ​​​യ​​​ർ​​​ന്ന​​​തി​​​നെത്തുട​​​ർ​​​ന്ന് നി​​​ര​​​വ​​​ധി ട്രാ​​​ൻ​​​സ്ഫോ​​​ർ​​​മ​​​റു​​​ക​​​ൾ ത​​​ക​​​രാ​​​റി​​​ലാ​​​യി​​​രു​​​ന്നു. വ​​​ട​​​ക്ക​​​ൻ കേ​​​ര​​​ള​​​ത്തി​​​ലാ​​​ണ് ഏ​​​റ്റ​​​വും കു​​​ടു​​​ത​​​ൽ ട്രാ​​​ൻ​​​സ്ഫോ​​​ർ​​​മ​​​റു​​​ക​​​ൾ ത​​​ക​​​രാ​​​റി​​​ലാ​​​യ​​​ത്. ഇ​​​ത് എ​​​ങ്ങ​​​നെ പ​​​രി​​​ഹ​​​രി​​​ക്കാ​​​നാ​​​കു​​​മെ​​​ന്നും യോ​​​ഗം വി​​​ല​​​യി​​​രു​​​ത്തി.

ഉ​​​പ​​​യോ​​​ഗം ക്ര​​​മാ​​​തീ​​​ത​​​മാ​​​യി ഉ​​​യ​​​ർ​​​ന്നാ​​​ൽ ചെ​​​റി​​​യ തോ​​​തി​​​ലു​​​ള്ള നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ലേ​​​ക്ക് നീ​​​ങ്ങേ​​​ണ്ടി വ​​​രു​​​മെ​​​ന്നും യോ​​​ഗം വി​​​ല​​​യി​​​രു​​​ത്തി. ഇ​​​ത​​​നു​​​സ​​​രി​​​ച്ച് 10 മു​​​ത​​​ൽ 15 മി​​​നി​​​റ്റ് വ​​​രെ ഫീ​​​ഡ​​​ർ ഓ​​​ഫ് ചെ​​​യ്ത് ലോ​​​ഡ് കു​​​റ​​​യ്ക്കു​​​ക​​​യും നി​​​യ​​​ന്ത്ര​​​ണം ന​​​ട​​​പ്പാ​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്ന​​​തി​​​നെ കു​​​റി​​​ച്ചാ​​​ണ് ആ​​​ലോ​​​ചി​​​ക്കു​​​ന്ന​​​ത്.

Latest News

Corehub Up